LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കാറോടിച്ചത് ശ്രീറാം തന്നെ,രക്തപരിശോധന നടത്താതെ പൊലീസ്  

ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ റഫര്‍ ചെയ്തത് മെഡിക്കല്‍ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോയി

 മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കാറോടിച്ചത് ശ്രീറാം തന്നെ,രക്തപരിശോധന നടത്താതെ പൊലീസ്  

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. കാറില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നിട്ടും ശ്രീറാമിന്റെ രക്തസാമ്പിള്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. വഫയുടെ രക്തസാമ്പിള്‍ മാത്രമാണ് പരശോധിച്ചത്. ഇതു സംബന്ധിച്ച ചോദ്യത്തിന് ശ്രീറാം രക്തപരിശോധനക്ക് വിസമ്മതിച്ചുവെന്നാണ് തിരുവനന്തപുരം റേഞ്ച് ഐജി സഞ്ജയ്കുമാര്‍ ഗുരുദിന്‍ പ്രതികരിച്ചത്. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും ഐ.ജി പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ റഫര്‍ ചെയ്തത് മെഡിക്കല്‍ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലക്ക് സ്വകാര്യ ആശുപത്രിയിലേക്ക് പോയി. താനല്ല വാഹനമോടിച്ചതെന്ന് ശ്രീറാം പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി സിറാജ് മാനേജ്മെന്റ് . ശ്രീറാമല്ല വാഹനമോടിച്ചതെന്ന് വരുത്താനാണ് ശ്രമമെന്നും മാനേജ്മെന്റ് ആരോപിച്ചു. അതേസമയം കാറോടിച്ചത് ശ്രീറാം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ശ്രീറാമാണ് കാറോടിച്ചതെന്നാണ് കൂടെയുണ്ടായിരുന്ന യുവതിയുടെ മൊഴി.

Also read: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു