LiveTV

Live

Kerala

പാലക്കാട് പൊലീസുകാരന്റെ മരണം; ക്രൈംബ്രാഞ്ച് ഉടന്‍ അന്വേഷണം തുടങ്ങും

എസ്.സി,എസ്.ടി കമ്മീഷന്‍ നാളെ അട്ടപ്പാടിയിലെ കുമാറിന്റെ വീട് സന്ദര്‍ശിക്കും 

 പാലക്കാട് പൊലീസുകാരന്റെ മരണം; ക്രൈംബ്രാഞ്ച് ഉടന്‍ അന്വേഷണം  തുടങ്ങും

പാലക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ തുടങ്ങും. എസ്.സി,എസ്.ടി കമ്മീഷന്‍ നാളെ അട്ടപ്പാടിയിലെ കുമാറിന്റെ വീട് സന്ദര്‍ശിക്കും. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാനിടയില്ല.

കുമാറിന് ക്വാട്ടേഴ്സ് അനുവദിച്ചതില്‍ ഗുരുതര വീഴ്ച ഉണ്ടെന്ന് മാത്രമാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. ശാരീരിക മര്‍ദ്ദനം,ജാതി വിവേചനം അടക്കം അന്വേഷിക്കുന്നതിനായി തുടര്‍ അന്വേഷണം വേണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചായിരിക്കും അന്വേഷിക്കുക. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇപ്പോള്‍ ഇല്ലെന്നാണ് വിവരം. അതേസമയം എസ്.സി -എസ്.ടി കമ്മീഷന്‍ അഗളിയിലെ കുമാറിന്റെ വീട് സന്ദര്‍ശിച്ച് കുമാറിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി എടുക്കും. പാലക്കാട് ജില്ലാ കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോര്‍ട്ട് അടുത്ത ദിവസം കമ്മീഷനും കൈമാറും. ഇന്നലെ 7പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച ഡെപ്യൂട്ടി കമാന്‍ഡ് ആയിരുന്ന സുരേന്ദ്രന്റെ മൊഴിയും കമ്മീഷന്‍ രേഖപ്പെടുത്തും.

Also read: പാലക്കാട് പൊലീസുകാരന്‍റെ ആത്മഹത്യ: ഏഴ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Also read: പാലക്കാട് പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവം; ജാതിയ അധിക്ഷേപം നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍