LiveTV

Live

Kerala

ഒറ്റമശ്ശേരി ഇരട്ട കൊലപാതകം; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

ഒരു സാധാരണ വാഹനാപകടമാണ് എന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകരുടെ എല്ലാ വാദങ്ങളെയും തള്ളിയാണ് കോടതി വിധി.

ഒറ്റമശ്ശേരി ഇരട്ട കൊലപാതകം; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

ആലപ്പുഴ ഒറ്റമശ്ശേരി ഇരട്ട കൊലപാതകത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്. കൊല്ലപ്പെട്ട കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെ ഓരോ പ്രതികളും മൂന്നുലക്ഷം രൂപവീതം പിഴയൊടുക്കണം. 2015 നവംബര്‍ 13നാണ് പട്ടണക്കാട് സ്വദേശികളായ ജോണ്‍സണ്, സുബിന്‍ എന്നിവരെ ലോറി കയറ്റിക്കൊന്നത്.

ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് കൊലപാതക ക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷo രൂപ പിഴയും ശിക്ഷ വിധിച്ചത്‌. കൂടാതെ കൊല്ലപ്പെട്ട ജോൺസൺ, സുബിൻ എന്നിവരുടെ കുടുംബങ്ങൾക്ക് പ്രതികൾ 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനുമാണ് വിധി. കൊലപാതകം, ഗൂഢാലോചന, മാരാകായുധങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്

ഒരു സാധാരണ വാഹനാപകടമാണ് എന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകരുടെ എല്ലാ വാദങ്ങളെയും തള്ളിയാണ് കോടതി വിധി. ഒന്നാം പ്രതിയായ പട്ടണക്കാട് സ്വദേശി പോൾസൺ, രണ്ടാം പ്രതിയും സഹോദരനുമായ റ്റാലിഷ്, മൂന്നാം പ്രതി ലോറി ഡ്രൈവറായ ചേർത്തല സ്വദേശി സിബു, നാലാം പ്രതി തണ്ണീർമുക്കം സ്വദേശി അജേഷ് സഹോദരൻ ബിജീഷ് എന്നിവർക്കാണ് ജീവപര്യന്തം കഠിനതടവ്. കൊല്ലപ്പെട്ട ജോൺസനോട് ഒന്നാം പ്രതിക്ക്‌ ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് ഗൂഢാലോചന നടത്തി കൊലപ്പെടുത്താൻ കാരണമായതെന്ന് സംശയാതീതമായി പ്രോസിക്യൂഷൻ തെളിയിച്ചു

വിധിയിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. 2015 നവമ്പർ 13നാണ് പട്ടണക്കാട് സ്വദേശികളായ ജോൺസൻ, സുബിൻ എന്നിവരെ ഒറ്റമശ്ശേരി ഭാഗത്തുവച്ച് ബൈക്കിൽ ലോറി ഇടിപ്പിച്ച് പ്രതികൾ കൊലപ്പെടുത്തിയത്.