LiveTV

Live

Kerala

മദ്യ ലഹരിയില്‍ വാഹനമോടിച്ചു; ശ്രീറാം വെങ്കിട്ടരാമനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

വാഹന ഉടമ വഫാ ഫിറോസിനും നോട്ടീസ് നല്‍കി.

മദ്യ ലഹരിയില്‍ വാഹനമോടിച്ചു; ശ്രീറാം വെങ്കിട്ടരാമനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

മദ്യ ലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി ശ്രീറാമിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസയച്ചു.

ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് കാട്ടിയാണ് നോട്ടീസ്. കുറ്റം തെളിഞ്ഞാല്‍ ഇദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കും. വാഹന ഉടമ വഫാ ഫിറോസിനും നോട്ടീസ് നല്‍കി. ഈ വാഹനം നേരത്തെ മൂന്ന് തവണ അമിത വേഗത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ശിക്ഷിക്കപ്പെട്ടിരുന്നില്ല.