LiveTV

Live

Kerala

മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്: എം.എം മണി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് വ്യക്തതയില്ലാത്തതിനാല്‍ 

മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്: എം.എം മണി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ് എന്ന് മന്ത്രി എം.എം മണി ഫേസ്‍ബുക്കില്‍ കുറിച്ചു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന ചിത്രം സഹിതമാണ് മന്ത്രി എം.എം മണിയുടെ പോസ്റ്റ്.

മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്

Posted by MM Mani on Friday, August 2, 2019

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നത് ആരെന്ന് വ്യക്തതയില്ലാത്തതിനാല്‍ ആദ്യ ഘട്ടത്തില്‍ എഫ്.ഐ.ആറില്‍ പ്രതിയുടെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തന്നെയാണെന്ന് പിന്നീട് പൊലീസും സ്ഥിരീകരിച്ചു. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വാഹനത്തിന്റെ ഉടമ കൂടിയായ യുവതി വഫ ഫിറോസ് നല്‍കിയ മൊഴിയും വാഹനമോടിച്ചത് ശ്രീറാം എന്നാണ്. ശ്രീറാം അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃക്സാക്ഷികളും ഇത് സാക്ഷ്യപ്പെടുത്തി.

അർദ്ധരാത്രി അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച്‌ നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും...

Posted by MM Mani on Saturday, August 3, 2019