LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകന്റെ മരണം; പൊലീസ് നടപടിയിലെ വീഴ്ചയെക്കുറിച്ചും അന്വേഷിക്കണമെന്ന് ചെന്നിത്തല  

കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി വേണം, അടുത്ത കാലത്തുണ്ടായിരുന്ന നിരവധി സംഭവങ്ങളില്‍ പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കുന്നു.

മാധ്യമപ്രവര്‍ത്തകന്റെ മരണം; പൊലീസ് നടപടിയിലെ വീഴ്ചയെക്കുറിച്ചും അന്വേഷിക്കണമെന്ന് ചെന്നിത്തല  

സിറാജ് പത്രത്തിലെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി വേണം, അടുത്ത കാലത്തുണ്ടായിരുന്ന നിരവധി സംഭവങ്ങളില്‍ പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നുവെന്നും ചെന്നിത്തല ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവതരമാണ്, ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാര്യക്ക് സര്‍ക്കാന്‍ ജോലി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

ഫേസ്ബുക്കിന്‍റെ പൂര്‍ണരൂപം;

യുവമാധ്യമ പ്രവര്‍ത്തകന്‍ ബഷീർ വാഹനമിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ട പോലീസ് നടപടിയിൽ ഉണ്ടായ വീഴ്ചയെക്കുറിച്ചു അന്വേഷിക്കണം. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി വേണം. അടുത്ത കാലത്തുണ്ടായിരുന്ന ഉണ്ടായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെ വീഴ്ച പ്രകടമായിരുന്നു.

ഒന്നുകിൽ നിഷ്‌ക്രിയത്വം അല്ലെങ്കിൽ അതിക്രമം എന്ന നയമാണ് പോലീസ് നടപ്പിലാക്കുന്നത്.പൊറുക്കാനാവാത്ത വീഴ്ചകൾ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവതരമാണ്. ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്. ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭാര്യക്ക് സര്‍ക്കാന്‍ ജോലി നല്‍കണം.

ഇന്ന് പുലര്‍ച്ചെയാണ് സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ കെ.എം ബഷീറിനെ ഇടിച്ച് തെറിപ്പിക്കുന്നത്. സംഭവത്തില്‍ ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ,അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

സംസ്ഥാന സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.