LiveTV

Live

Kerala

കെ.എം ബഷീറിന്റെ മരണം; പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

ശക്തമായ അന്വേഷണം നടത്തണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാറും ആവശ്യപ്പെട്ടു

കെ.എം ബഷീറിന്റെ മരണം; പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിലെ പൊലീസ് അലംഭാവത്തെ കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. സംഭവത്തിലെ പൊലീസ് വീഴ്ച സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അപകട മരണത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റവാളിക്ക് തക്കശിക്ഷ നൽകണമെന്നും സിറാജ് ദിനപത്രം ചെയർമാനും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാറും പത്രപ്രവര്‍ത്തക യൂനിയനും ആവശ്യപ്പെട്ടു.

അതിനിടെ, സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഡി.ജി.പി നിർദേശം നൽകിയതായും, വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് അറസ്റ്റ് ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീറാമിനെ അവിടെ വെച്ചായിരിക്കും അറസ്റ്റ് ചെയ്യുക. ചികിത്സ തുടരാൻ അനുവദിച്ച ശേഷം ആശുപത്രി വിടുമ്പോൾ ജയിലിലേക്ക് മാറേണ്ടി വരും.