LiveTV

Live

Kerala

കെ.എം ബഷീറിന്റെ മരണം; ശക്തമായ നടപടി വേണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

സംസ്ഥാന സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്.

കെ.എം ബഷീറിന്റെ മരണം; ശക്തമായ നടപടി വേണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം ബഷീറിന്റെ അപകട മരണത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റവാളിക്ക് തക്കശിക്ഷ നൽകണമെന്നും സിറാജ് ദിനപത്രം ചെയർമാനും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.

അമിത വേഗത്തിൽ മദ്യപിച്ചു അപകടത്തിന് കാരണമായ വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃസാക്ഷികളെല്ലാം മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ പോലീസ് അമാന്തിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ പൊലീസ് കേസെടുത്തു. മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് അപകടം വരുത്തിയ ശ്രീറാമിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. ശ്രീറാമിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.