LiveTV

Live

Kerala

ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരായ സ്റ്റേ തുടരും

പി.ജെ ജോസഫ് വിഭാഗം നല്‍കിയ ഹരജിയിലാണ് കോടതി നടപടി

ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരായ സ്റ്റേ തുടരും

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനത്ത് ജോസ് കെ. മാണി തുടരുന്നത് സ്റ്റേ ചെയ്ത നടപടി ഇടുക്കി മുന്‍സിഫ് കോടതി ശരിവച്ചു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. പാര്‍ട്ടി ഭരണഘടനയെ വെല്ലുവിളിച്ചവര്‍ക്കേറ്റ തിരിച്ചടിയാണുണ്ടായതെന്ന് ജോസഫ് വിഭാഗം പ്രതികരിച്ചു.

കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയം കോടതി മുറികള്‍ മാറി മാറി തുടരുകയാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്തത് തൊടുപുഴ ജില്ലാ കോടതിയാണ്. ജോസഫ് വിഭാഗമാണ് അന്ന് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ സ്റ്റേ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് ജോസ് കെ. മാണി വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയെ സമീപിച്ചു. എന്നാല്‍ ഇടുക്കി കോടതിയുടെ ഇന്നുണ്ടായ ഉത്തരവ് ജോസ് കെ. മാണിക്ക് തിരിച്ചടിയായി. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത നടപടി തുടരുമെന്നാണ് ഇടുക്കി മുനിസിഫ് കോടതി ഉത്തരവിട്ടത്. പാര്‍ട്ടി ഭരണഘടനയെ വെല്ലുവിളിച്ചവര്‍ക്കുള്ള തിരിച്ചടിയെന്നാണ് ജോസഫ് വിഭാഗം വിധിയോട് പ്രതികരിച്ചത്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി സ്ഥാനമാനങ്ങളും സംബന്ധിച്ച തര്‍ക്കം ഉടന്‍ മേല്‍ക്കോടതികളിലേക്ക് നീങ്ങിയേക്കും.