LiveTV

Live

Kerala

എം.എല്‍.എയെ തല്ലി; പൊലീസുകാര്‍ക്കെതിരെ നടപടി വെെകുന്നതില്‍ അതൃപ്തി അറിയിച്ച് എല്‍ദോ എബ്രഹാം

പൊലീസ് ലാത്തിചാര്‍ജ് നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിലാണ് എം.എല്‍.എ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത്.

എം.എല്‍.എയെ തല്ലി; പൊലീസുകാര്‍ക്കെതിരെ നടപടി വെെകുന്നതില്‍ അതൃപ്തി അറിയിച്ച് എല്‍ദോ എബ്രഹാം

സി.പി.ഐ മാര്‍ച്ചിന് നേരേ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി എൽദോ എബ്രഹാം എം.എൽ.എ. അതേസമയം കൈയ്ക്ക് ഒടിവില്ലെന്ന് പൊലീസിന് വ്യാജ റിപ്പോര്‍ട്ട് നല്‍കിയ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. സി.പി.ഐ ജില്ലാ നേതൃയോഗങ്ങള്‍ തുടരുകയാണ്.

പൊലീസ് ലാത്തിചാര്‍ജ് നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിലാണ് എം.എല്‍.എ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത്. കൈയ്ക്ക് ഒടിവില്ലെന്ന് കാണിച്ച് പോലീസിന് വ്യാജ റിപ്പോർട്ട് നൽകിയ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നടപടിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും എംഎല്‍എ പ്രതികരിച്ചു. പൊലീസുകാര്‍ക്കെതിരായ നടപടി വൈകുന്നതില്‍ ജില്ലാനേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്.