LiveTV

Live

Kerala

കോംട്രസ്റ്റ് നിയമം നടപ്പാക്കണമെന്ന് എ.ഐ.ടി.യു.സി

കോംട്രസ്റ്റ് കൈത്തറി ഫാക്ടറി സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് എ.ഐ.ടി.യു.സിയുടെ വിമര്‍ശനം 

 കോംട്രസ്റ്റ് നിയമം നടപ്പാക്കണമെന്ന് എ.ഐ.ടി.യു.സി

കോംട്രസ്റ്റിന്റെ ഭൂമി തിരിച്ചുപിടിക്കാത്തതില്‍ സര്‍ക്കാരിനെയും വ്യവസായ മന്ത്രിയേയും വിമര്‍ശിച്ച് എ.ഐ.ടി.യു.സി നേതാക്കള്‍. രാഷ്ട്രപതി അംഗീകരിച്ച കോംട്രസ്റ്റ് നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി കലക്ടറേറ്റ് മാര്‍ച്ച് നടത്തി.

കോംട്രസ്റ്റ് കൈത്തറി ഫാക്ടറി സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് എ.ഐ.ടി.യു.സിയുടെ വിമര്‍ശനം. ഫാക്ടറിയുടെ ഭൂമി തിരിച്ചു പിടിക്കുന്നതിലും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എ.ഐ.ടി.യു.സി വര്‍ക്കിങ് പ്രസിഡന്റ് ജെ. ഉദയഭാനു പറഞ്ഞു. വ്യവസായ വകുപ്പിന് കോംട്രസ്റ്റ് നിലനില്‍ക്കണമെന്ന ആവശ്യമില്ലെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി. രാഷ്ട്രപതിയും സംസ്ഥാന നിയമസഭയും അംഗീകരിച്ച കോംട്രസ്റ്റ് നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കലക്ടറേറ്റ് മാര്‍ച്ച്.