LiveTV

Live

Kerala

ചാവക്കാട് നൗഷാദ് കൊലപാതകക്കേസ്; കോൺഗ്രസ് പ്രവർത്തകർ ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്യും 

 ചാവക്കാട് നൗഷാദ് കൊലപാതകക്കേസ്; കോൺഗ്രസ് പ്രവർത്തകർ ഇന്ന്  പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും

തൃശൂർ ചാവക്കാട് നൗഷാദ് കൊലപാതക കേസിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ ഇന്ന് ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്യും. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് എൻ.ഐ.എക്ക് വിടണമെന്നും നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടു.

എസ്.ഡി.പി.ഐ പ്രവർത്തകരാണ് കൊലക്കു പിന്നിലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർ ആവർത്തിക്കുമ്പോഴും പ്രതികളിലേക്കു എത്താൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല.11 പേരെ സംഭവം നടന്നു ഉടൻ കസ്റ്റഡിയിൽ എടുത്തെങ്കിലും ഇതിൽ ഒരാൾക്ക് മാത്രമാണ് ആക്രമണത്തിൽ പങ്കാളിത്തം ഉള്ളെതെന്നാണ് ചോദ്യം ചെയ്യലിൽ നിന്ന് പോലീസിന് ലഭിച്ച വിവരം. എസ്.ഡി.പി.ഐക്ക് വേണ്ടി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ സംബന്ധിച്ച ഇന്റലിജൻസ് റിപോർട്ടുകൾക്ക് പിന്നാലെ പോകുകയാണ് അന്വേഷണ സംഘം. ഡമ്മി പ്രതികളെ ഹാജരാകാനുള്ള ശ്രമവും എസ്.ഡി.പി.ഐ നേതൃത്വം ഇതിനോടകം നടത്തിയതായി സൂചനയുണ്ട്. എന്നാൽ അന്വേഷണ സംഘം ഇത് നിരാകരിച്ചതായാണ് വിവരം. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് എൻ.ഐ.എയെ ഏൽപ്പിക്കണമെന്നും നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടു.

പൊലീസ് സ്റ്റേഷൻ മാർച്ചോടെ നൗഷാദ് കൊലപാതക കേസിൽ പ്രക്ഷോഭം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. പരിക്കേറ്റിരുന്നു. നൗഷാദിനെ ഇല്ലാതാക്കുക സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ കൂടി ആവശ്യമായിരുന്നു വെന്നും അതിനാൽ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതാക്കളും നൗഷാദിന്റെ കുടുംബവും പറയുന്നു. രാവിലെ പത്തരക്കാണ് പൊലീസ് സ്റ്റേഷൻ മാർച്ച്.

Also read: ചാവക്കാട് നൗഷാദ് വധക്കേസില്‍ പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം 

Also read: ചാവക്കാട് കൊലപാതകം: പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു

Also read: ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ:  മുല്ലപ്പള്ളി