LiveTV

Live

Kerala

സിനിമാ പരസ്യത്തിന്റെ പേരില്‍ ഫേസ്ബുക്ക് വഴി തട്ടിപ്പ് നടത്തുന്നവരും നിരവധി 

അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് മെസേജ് ബോക്സില്‍ ചോദിച്ചും ടാഗ് ചെയ്തുമാണ് ബന്ധം സ്ഥാപിക്കുക 

സിനിമാ പരസ്യത്തിന്റെ പേരില്‍ ഫേസ്ബുക്ക് വഴി തട്ടിപ്പ് നടത്തുന്നവരും നിരവധി 

ടെലിഫിലിമിലും ആല്‍ബത്തിലും അഭിനയിക്കുന്നവരെ കണ്ടെത്തി സിനിമയുടെ പേരില്‍ ഫേസ്ബുക്ക് വഴി തട്ടിപ്പ് നടത്തുന്നവരും നിരവധിയുണ്ട്.അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് മെസേജ് ബോക്സില്‍ ചോദിച്ചും ടാഗ് ചെയ്തുമാണ് ബന്ധം സ്ഥാപിക്കുക. നിര്‍മ്മാതാവെന്ന പേരില്‍ പരിചയപ്പെട്ടയാള്‍ കോഴിക്കോട് പുതിയറ സ്വദേശി വി.എ ചന്ദക്കില്‍ നിന്ന് ഈ രീതിയില്‍ തട്ടിയത് ഒരു ലക്ഷം രൂപയാണ്.

‌ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരുന്ന വി.എ ചന്ദക്കിന്റെ പ്രൊഫൈലിലേക്ക് നടന്മാരെ ആവിശ്യമുണ്ടന്ന പരസ്യം ടാഗ് ചെയ്യുകയാണ് ഉണ്ടായത്.താതപര്യമറിയിച്ചപ്പോള്‍ തമിഴിലും മലയാളത്തിലും ഒരേ സമയം ഇറങ്ങുന്ന റമീസ് നന്തിയെന്ന സംവിധായകന്റെ വെള്ളക്കുപ്പായമെന്ന ചിത്രത്തില്‍ പ്രധാന റോള്‍ നല്‍കാമെന്ന് ഏറ്റു. ഓഡിഷനും നടത്തി.അതിന് ശേഷമാണ് നിര്‍മ്മാതാവെന്ന് പരിചയപ്പെടുത്തിയ പെരിന്തല്‍മണ്ണ പുഴക്കാട്ടേരി സ്വദേശി ശ്രീവത്സണ്‍ പി ഒരു ലക്ഷം രൂപ കൈപ്പറ്റിയത്. ഇത്തരം നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.