LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി ശശീന്ദ്രന്‍

വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു 

 മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി ശശീന്ദ്രന്‍

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണത്തില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസിനെതിരെയും നടപടിയുണ്ടാകും. വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.എം ബഷീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു....

Posted by Pinarayi Vijayan on Friday, August 2, 2019