LiveTV

Live

Kerala

എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം ഇന്നാരംഭിക്കും

സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്

എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം: പ്രതിനിധി സമ്മേളനം ഇന്നാരംഭിക്കും

എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഇന്നാരംഭിക്കും. രാവിലെ പത്തിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിലും തുടര്‍ചര്‍ച്ചയിലും എസ്.എഫ്.ഐക്കെതിരെ വിമർശനങ്ങളുണ്ടാകാനാണ് സാധ്യത.

യൂണിവേഴ്സിറ്റി കൊളേജ് അടക്കം സംസ്ഥാനത്തെ പല ക്യാമ്പസുകളിലും എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് തർക്കം നിലനിൽക്കുന്നുണ്ട്. അതിനിടയിൽ നടക്കുന്ന എ.ഐ.എസ്.ഫിന്റെ സംസ്ഥാന സമ്മേളത്തിൽ എസ്.എഫ്.ഐക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളത്തിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ എസ്.എഫ്.ഐക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരം. ക്യാംപസുകളിലെ ഇതരസംഘടകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം എസ്.എഫ്.ഐ നിഷേധിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. യൂണിവേഴ്‌സിറ്റി കോളജ് സംഭവങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. ജില്ലാസമ്മേളന ചര്‍ച്ചകളില്‍ വലിയ വിമര്‍ശനമാണ് എസ്.എഫ്.ഐക്കെതിരെ ഉയര്‍ന്നത്. ഇതിനു സമാനമായ അവസ്ഥയായിരിക്കും സംസ്ഥാന സമ്മേളനത്തിലും. നാളെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പോടെയാണ് സമ്മേളനം അവസാനിക്കുക. സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.