LiveTV

Live

Kerala

ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 56 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് സുപ്രിം കോടതി അഭിഭാഷകര്‍ക്കുള്ള ഫീസ് നല്‍കിയത്.

 ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 56 ലക്ഷം രൂപ

ഷുഹൈബ് വധക്കേസില്‍ അനൂകൂല ഉത്തരവ് നേടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 56 ലക്ഷം രൂപ. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ വിജയ് ഹന്‍സാരിയും അമരേന്ദ്ര ശരണമുടക്കമുള്ള അഭിഭാഷകരാണ് കേസില്‍ ഹാജരായത്. മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് സുപ്രിം കോടതി അഭിഭാഷകര്‍ക്കുള്ള ഫീസ് നല്‍കിയത്.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വോഷണത്തിനുളള നിയമപോരാട്ടം ആരംഭിക്കുന്നത് 2018 ഫെബ്രുവരിയിലാണ് . ആദ്യഘട്ടങ്ങളില്‍ സിനിയര്‍ ഗവ. പ്ലീഡര്‍മാരായ പി.നാരായണന്‍. സുമന്‍ ചക്രവര്‍ത്തി തുടങ്ങിയവരാണ് കേസ് നടത്തിയിരുന്നത്. എന്നാല്‍ കേസ് സി.ബി.ഐക്ക് വിട്ടതോടെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പുറമേ സുപ്രിം കോടതിയില്‍ നിന്നുള്ള അഭിഭാഷകരെയും രംഗത്തിറക്കിയിരുന്നു.

വിജയ് ഹന്‍സാരിയ്ക്ക് മാത്രം 12 ലക്ഷം രൂപ സര്‍ക്കാര്‍ ഖജാനാവില്‍ നിന്നും നല്‍കിയിട്ടുണ്ട്. ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ സ്വാതന്ത്യ അന്വോഷണത്തിന് എതിര് നില്‍ക്കുന്നത് ശരിയല്ലെന്നായിരുന്നു കേസ് സി.ബി.ഐക്ക് വിട്ട റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ പ്രതികരിച്ചത്. ഈ കേസ് പ്രത്യേക കേസായി പരിഗണിച്ച് ഫീസ് അനുവദിക്കുന്നതിന് നിയമതടസമില്ലന്നായിരുന്നു നിയമവകുപ്പിന്റെ നിലപാട്.