LiveTV

Live

Kerala

ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണമില്ല 

കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബഞ്ച് വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

 ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണമില്ല 

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ അന്വേഷണം സി.ബി.ഐക്കു വിട്ട സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാരാണ് അപ്പീൽ സമർപ്പിച്ചത്. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവെന്ന സർക്കാർ വാദം ഡിവിഷൻ ബഞ്ച് അംഗീകരിച്ചു.

സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് മീഡിയവണിനോട് പറഞ്ഞു. ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെ‌ഹ്റ പ്രതികരിച്ചു.

2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. കണ്ണൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹരജി ഫെബ്രുവരി 27ന് സിംഗിള്‍ ബെഞ്ച് പരിഗണിച്ചു. പിന്നീട് കേസ് പരിഗണിച്ചത് മാര്‍ച്ച് ആറിനാണ്. അടുത്ത ദിവസമാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. ഹരജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കാതെയും കേസ് ഡയറി പരിശോധിക്കാതെയും ഹരജിക്കാരുടെ വാദം മാത്രം കേട്ടായിരുന്നു വിധിയെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അന്വേഷണ ഘട്ടത്തിലോ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമോ അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ ബന്ധുക്കൾ ഒരു കോടതിയെയും സമീപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. കേസ് ഡയറിയും സിംഗിൾ ബഞ്ച് പരിഗണിച്ചല്ല വിധി പറഞ്ഞതെന്ന വാദവും കോടതി അംഗീകരിച്ചു.

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ  
Also Read

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ  

ഷുഹൈബ് വധക്കേസ് അട്ടിമറിക്കെതിരെ കോൺഗ്രസ്സ് 
Also Read

ഷുഹൈബ് വധക്കേസ് അട്ടിമറിക്കെതിരെ കോൺഗ്രസ്സ്