LiveTV

Live

Kerala

മുത്തലാഖ് ആക്ടിനെ ചോദ്യം ചെയ്ത് സമസ്ത സുപ്രീംകോടതിയില്‍

ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൌരന്‍മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്യത, വ‍്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൌലിക അവകാശങ്ങളുടെ...

മുത്തലാഖ് ആക്ടിനെ ചോദ്യം ചെയ്ത് സമസ്ത സുപ്രീംകോടതിയില്‍

മുത്തലാഖ് ആക്ടിനെ ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയത്തുല്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലികുട്ടി മുസ്‍ലിയാരാണ് സുപ്രീംകോടതിയെ സമീപിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൌരന്‍മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്യത, വ‍്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൌലിക അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്ടിലൂടെ കേന്ദ്രം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം.

കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയ സീനിയര്‍ അഭിഭാഷകരാവും സമസ്തയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവുക. നേരത്തെ മുത്തലാഖ് ഓര്‍ഡിനന്‍സിന് എതിരെ രണ്ട് തവണ സമസ്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.