LiveTV

Live

Kerala

പ്രേംനസീർ മാധ്യമ പുരസ്കാരം; മീഡിയവണിനും മാധ്യമത്തിനും അവാര്‍ഡ്

മീഡിയവൺ കൊല്ലം റിപ്പോർട്ടർ ബിനിൽ സാബുവിനാണ് പുരസ്കാരം

പ്രേംനസീർ മാധ്യമ പുരസ്കാരം; മീഡിയവണിനും മാധ്യമത്തിനും അവാര്‍ഡ്

പ്രേംനസീർ സുഹൃത് സമിതിയുടെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീഡിയവൺ കൊല്ലം റിപ്പോർട്ടർ ബിനിൽ സാബുവാണ് മികച്ച ന്യൂസ് റിപ്പോര്‍ട്ടര്‍ . ശുദ്ധജലമില്ലാത്ത ശാസ്താംകോട്ട തടാകത്തെ കുറിച്ചുള്ള വാർത്തക്കാണ് പുരസ്കാരം. മാധ്യമം തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എം. റഫീഖ് അച്ചടി വിഭാഗത്തില്‍ മികച്ച വാര്‍ത്താധിഷ്ഠിത റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരത്തിന് അര്‍ഹനായി.

ഈ മാസം 13ന് തിരുവനന്തപുരം സെൻട്രൽ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.ടി ജലീൽ പുരസ്കാരങ്ങൾ സമ്മാനിക്കും.