LiveTV

Live

Kerala

പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം

ഓഫീസിനുള്ളിൽ തീയിടാനും ശ്രമം 

 പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം

കോഴിക്കോട് പേരാമ്പ്രയിലെ ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകര്‍ത്ത സംഘം ടൈലുകള്‍ ഇളക്കി മാറ്റി ഓഫീസിനുള്ളില്‍ തീയിടാനും ശ്രമിച്ചു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

പേരാമ്പ്ര പ്രസിഡന്‍സി കോളജേ റോഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് കെട്ടിടത്തിന് നേരെയാണ് ആക്രമണം. ഓഫീസിന്‍റെ ഒന്നാം നിലയിലെ മുഴിവന്‍ ജനല്‍ ചില്ലുകളും വാതിലും തകര്‍ക്കപ്പെട്ടു. നിലത്ത് പാകിയ ടൈലുകള്‍ തകര്‍ത്ത അക്രമി സംഘം ഓഫീസിന് തീയിടാനും ശ്രമിച്ചു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് പേരാമ്പ്രയില്‍ ഇന്ന് വൈകിട്ട് 6 വരെ ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തി.

ഇതിന് പിന്നാലെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ എസ്.ഡി.പി.ഐ ഓഫീസിലേക്ക് കല്ലേറ് ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ കോണ്‍ഗ്രസ് ഓഫീസ് ആക്രമണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.