LiveTV

Live

Kerala

അമ്പൂരി കൊലപാതകം: യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

മൂന്ന് ഭാഗങ്ങളായി ഉപേക്ഷിച്ച മൊബൈൽ ഫോണാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

അമ്പൂരി കൊലപാതകം: യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

അമ്പൂരി കൊലപാതകത്തിൽ യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. മൂന്ന് ഭാഗങ്ങളായി ഉപേക്ഷിച്ച മൊബൈൽ ഫോണാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികളുമായി അമ്പൂരി വാഴിച്ചൽ മേഖലയിൽ തിരച്ചിൽ നടത്തുകയാണ്.

നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ട അമ്പൂരി കൊലപാതക്കേസ് പ്രതികളുടെ തെളിവെടുപ്പ് തുടരുകയാണ്. യുവതിയെ കൊല്ലാൻ ഉപയോഗിച്ച കയർ ഇന്നലെ തെളിവെടുപ്പിൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നിർണായകമായ മൊബൈൽ ഫോൺ കണ്ടെത്താനായിരുന്നു ഇന്നത്തെ തെളിവെടുപ്പ്. കൊലപാതകത്തിന് മുൻപ് യുവതി നിരവധി തവണ ഒന്നാം പ്രതി അഖിലിനെ വിളിച്ചിരുന്നെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അമ്പൂരി വാഴിച്ചൽ മേഖലയിൽ നിന്നാണ് മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം മൊബൈൽ ഉപേക്ഷിച്ചെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. കൊലപാതകത്തിലെ മറ്റ് തെളിവുകൾ തേടി അന്വേഷണസംഘം തെരച്ചിൽ തുടരുകയാണ്. മൂന്ന് പ്രതികളേയും ഒന്നിച്ചിരുത്തി പൊലീസ് ഉടൻ ചോദ്യം ചെയ്യും.