LiveTV

Live

Kerala

കൊല്ലത്ത് വാക്കേറ്റത്തിനിടെ മധ്യവയസ്ക്കൻ അടിയേറ്റു മരിച്ചു

കൊല്ലത്ത്  വാക്കേറ്റത്തിനിടെ മധ്യവയസ്ക്കൻ അടിയേറ്റു മരിച്ചു

കൊല്ലത്ത് ബാർ ഹോട്ടലിന് പുറത്തുണ്ടായ വാക്കേറ്റത്തിനിടെ മധ്യവയസ്ക്കൻ അടിയേറ്റു മരിച്ചു. പള്ളിത്തോട്ടം സ്വദേശി രാജുവാണ് അടിയേറ്റ് തൽക്ഷണം മരിച്ചത്. രാജുവിനെ അടിച്ചു കൊലപ്പെടുത്തിയ വെട്ടിക്കുന്ന് സ്വദേശി ബിബിനായി പോലീസ് അന്വേഷണം തുടങ്ങി. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ബീച്ചിനരികിലുള്ള ബാറിൽ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ രാജുവും ബിബിനും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

വാക്കേറ്റത്തിനിടയിൽ രാജുവിനെ ബിബിൻ അടിച്ചുവീഴ്‌ത്തി. അടിയുടെ ആഘാതത്തിൽ നിലത്തുവീണ അമ്പത്തിരണ്ടുകാരനായ രാജു തൽക്ഷണം മരിച്ചു. ബാറിനകത്ത് വെച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. സംഭവത്തിന് ശേഷം ഇവിടെനിന്നും കടന്ന ബിബിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. രാജുവിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.