LiveTV

Live

Kerala

ഗ്രൂപ്പ് യോഗം ചേർന്നാൽ പ്രധാന അജണ്ട പശു വളർത്തലും കൃഷിയും; ജോസഫിനെതിരെ പ്രതിച്ഛായ

പി.ജെ ജോസഫിനെതിരെ വീണ്ടും കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായില്‍ ലേഖനം

ഗ്രൂപ്പ് യോഗം ചേർന്നാൽ പ്രധാന അജണ്ട പശു വളർത്തലും കൃഷിയും; ജോസഫിനെതിരെ പ്രതിച്ഛായ

പി.ജെ ജോസഫിനെതിരെ വീണ്ടും പ്രതിച്ഛായയിൽ ലേഖനം. ജോസഫ് ഗ്രൂപ്പ് ലീഡറായിരിക്കുമ്പോൾ പാർട്ടി വളർത്താൻ നോക്കിയിട്ടില്ല. ജോസഫ് ഗ്രൂപ്പ് യോഗത്തിലെ പ്രധാന അജണ്ട എല്ലായ്പ്പോഴും പശുവളർത്തലും കൃഷിയുമാണെന്നും ലേഖനത്തിൽ പരിഹാസം. മാണി വിഭാഗക്കാരനായ കേരളാ കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയാണ് ലേഖനം എഴുതിയത്.

ബാർകോഴ കേസിലെ വിമർശനത്തിനു പിന്നാലെയാണ് പ്രതിച്ഛായ വീണ്ടും പി.ജെ ജോസഫിനെ പ്രവർത്തനങ്ങളെ വിമർശിച്ചിരിക്കുന്നത്. 1985 ൽ ജോസഫുമായുള്ള ലയനത്തിന് 725 ദിവസത്തെ ആയുസ് മാത്രമാണുണ്ടായത്. പിളർപ്പിന്റെ ഉത്തരവാദി എക്കാലത്തും പി.ജെ ജോസഫ് മാത്രമാണ്. പാർട്ടി വളർത്താൻ ശ്രമിക്കാത്ത ജോസഫ് . ഗ്രൂപ്പ് ലീഡറായി മാത്രമാണ് പ്രവർത്തിക്കുന്നത്. യോഗം ചേർന്നാൽ പ്രധാന അജണ്ട പശുവളർത്തലും കൃഷിയുമാണ്. രാഷ്ട്രീയ പാർട്ടിയെന്ന നിലയിലുള്ള ചിന്തകളോ ചർച്ചകളോ ജോസഫ് വിഭാഗത്തിന്റെ യോഗത്തിൽ ഉണ്ടാക്കുന്നതെന്നും പ്രതിച്ഛായ വിമർശിക്കുന്നു.

പാർട്ടി പരിപാടികൾ ഒന്നുമില്ലാത്ത ജോസഫ് ഗ്രൂപ്പുകാർ എല്ലാ കാര്യങ്ങളും ഭൂതക്കണ്ണാടിയിലൂടെയാണ് കണ്ടിരുന്നത്. എൽ.ഡി.എഫ് വിടാനുള്ള കാരണത്തിന് നാളിതുവരെ ന്യായമായ ഉത്തരം നൽകാൻ ജോസഫിനായിട്ടില്ല. ഒപ്പം നിന്നവരെ കയ്യൊഴിഞ്ഞ ചരിത്രമാണ് ജോസഫിനുള്ളത്. ചേമ്പിലയുടെ മുകളിൽ വെള്ളം വീഴുന്നതു പോലെ 2010-ലെ ലയനം പാർട്ടിക്ക് തളർച്ചയാണ് ഉണ്ടാക്കിയതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.