LiveTV

Live

Kerala

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം വരാതിരിക്കാൻ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് കെ സുധാകരന്‍ 

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം വരാതിരിക്കാൻ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് കെ സുധാകരന്‍ 

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വരാതിരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇടതുപക്ഷം സി.ബി.ഐ അന്വേഷണത്തെ ഭയക്കുകയാണ്. അസമില്‍ നിന്നുള്ള അഭിഭാഷകനെ പൊതുഖജനാവിലെ പണം ചെലവാക്കി കൊണ്ടുവന്നത് എന്തിനാണെന്നും കെ.സുധാകരന്‍ ചോദിച്ചു.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പൊലീസിനെ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സി.ബി.ഐ അന്വേഷിക്കേണ്ട കേസാണിതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറ‍ഞ്ഞു.

ഷുഹൈബ് വധക്കേസില്‍ ശരിയായ ദിശയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ച് കൊണ്ട് തെറ്റായ പ്രചാരണം നടത്തുന്നവർക്ക് കോടതി വിധി തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു.