LiveTV

Live

Kerala

മുല്ലപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ

കൈവെട്ട് കേസ് എന്‍.ഐ.എ ഏറ്റെടുത്തതിന് ശേഷം മുന്നോട്ട് പോയിട്ടില്ല 

 മുല്ലപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ

എസ്.ഡി.പി.ഐ ബന്ധത്തിന്റെ പേരില്‍ കോണ്‍ഗ്രസ്-സി.പി.എം വാക്പോര്. മുല്ലപ്പള്ളി കേന്ദ്രമന്ത്രിയായിരിക്കെ എസ്.ഡി.പി.ഐ കേസുകള്‍ അട്ടിമറിച്ചെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. അഭിമന്യു കേസിലെ പ്രതികളായ എസ്.ഡി.പി.ഐക്കാരെ പോലും പൊലീസ് പിടികൂടിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ചാവക്കാട് നൌഷാദിനെ കൊലപ്പെടുത്തിയത് പുറത്തുനിന്നുള്ളവരാണെന്ന് ഡി.ജി. പി പ്രതികരിച്ചു.

ചാവക്കാട് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സി.പി.എം - കോണ്‍ഗ്രസ് നേതാക്കള്‍ എസ്.ഡി.പി.ഐ ബന്ധത്തിന്റെ പേരില്‍ പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇന്നലെ രാത്രി നൌഷാദിന്റെ വീട് സന്ദര്‍ശിച്ച കെ. പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എസ്.ഡി.പി.ഐ സി.പി. എമ്മിന്റെ ബി ടീമാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. എസ്.ഡി.പി.ഐ പ്രതികളായ കേസുകളില്‍ പൊലീസും സര്‍ക്കാരും വലിയ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നൌഷാദ് വധത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡി.ജി.പി പറഞ്ഞു.