LiveTV

Live

Kerala

ചാവക്കാട് നൗഷാദ് വധക്കേസില്‍ പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം 

സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ 7 എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ചാവക്കാട് നൗഷാദ് വധക്കേസില്‍ പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം 

ചാവക്കാട് നൗഷാദ് വധക്കേസില്‍ പ്രതികളെ പിടികൂടാനാവാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുന്നു. കൊലപാതകം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രതികളിലേക്കെത്താൻ പോലീസിനായിട്ടില്ല. പൊലീസ് അനാസ്ഥ ആരോപിച്ച് കോണ്‍ഗ്രസ് നാളെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ 7 എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഒരാളൊഴികെയുള്ളവർക്ക് ആക്രമണത്തെ കുറിച്ച് അറിവില്ലെന്നാണ് വ്യക്തമായത്. പിന്നീട് മറ്റ് അഞ്ച് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിനിടെ പരിക്കേറ്റ ഒരാള്‍ പോലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. എന്നിട്ടും കാര്യമായി വിവരങ്ങൾ ലഭിച്ചിട്ടില്ല.

അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കോൺഗ്രസ് നാളെ ചാവക്കാട്ട് പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. കെ സുധാകരൻ എം.പി പങ്കെടുക്കും. നൗഷാദിന്റെ കുടുംബം എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടു.

എസ്.ഡി.പി.ഐക്ക് വേണ്ടി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്റെ ചുവടു പിടിച്ചാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. എസ്.ഡി.പി.ഐയുടെ ശക്തികേന്ദ്രങ്ങളിൽ പ്രതികള്‍ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണ സംഘം വിപുലീകരിച്ച് തെരച്ചില്‍ ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.