LiveTV

Live

Kerala

ജാതിസംവരണം വേണ്ട, ബ്രാഹ്മണര്‍ താക്കോല്‍ സ്ഥാനത്ത് എത്തണമെന്ന പരാമര്‍ശം: ജസ്റ്റിസ് ചിദംബരേഷിനെതിരെ പ്രതിഷേധം

ജനകീയ ജനാധിപത്യ കൂട്ടായ്മയാണ് കൊച്ചിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

ജാതിസംവരണം വേണ്ട, ബ്രാഹ്മണര്‍ താക്കോല്‍ സ്ഥാനത്ത് എത്തണമെന്ന പരാമര്‍ശം: ജസ്റ്റിസ്  ചിദംബരേഷിനെതിരെ പ്രതിഷേധം

ജാതിസംവരണം ഒഴിവാക്കി ബ്രാഹ്മണര്‍ താക്കോല്‍ സ്ഥാനത്ത് എത്തണമെന്ന വിവാദ പരാമര്‍ശം നടത്തിയ ജസ്റ്റിസ് വി ചിദംബരേഷിനെതിരെ പ്രതിഷേധം. ജനകീയ ജനാധിപത്യ കൂട്ടായ്മയാണ് കൊച്ചിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ജാതിമേൽക്കോയ്മ വാദത്തെയും സാമ്പത്തിക സംവരണത്തെയും പരാജയപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസ്താവനക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കൂട്ടായ്മ വ്യക്തമാക്കി. സണ്ണി.എം. കപിക്കാട്, കെ.കെ കൊച്ച്, സി.ആർ നീലകണ്ഠൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.