LiveTV

Live

Kerala

യൂണിവേഴ്സിറ്റി വധശ്രമക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പ്രതികൾ ചെയ്‌ത കൃത്യം അതീവ ഗൗരവം ഉള്ളതെന്ന് നിരീക്ഷിച്ച മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

 യൂണിവേഴ്സിറ്റി വധശ്രമക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

യൂണിവേഴ്‌സിറ്റി കോളേജ് ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി വീഴ്ത്തിയ കേസില്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. പ്രതികളായ മണികണ്ഠൻ, അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ, നിജാം എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. പ്രതികൾ ചെയ്‌ത കൃത്യം അതീവ ഗൗരവം ഉള്ളതെന്ന് നിരീക്ഷിച്ച മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നാലു പ്രതികളും ജില്ലാ കോടതിയെ സമീപിച്ചത്.