LiveTV

Live

Kerala

കുമാറിന്റെ ആത്മഹത്യ; സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഡി.ഐ.ജിക്ക് കൈമാറി

ജാതി വിവേചനം ഉള്‍പ്പെടെ ഉള്ളവ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കുമാറിന്റെ ആത്മഹത്യ; സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്  ഡി.ഐ.ജിക്ക് കൈമാറി

പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ ഡി.ഐ.ജിക്ക് കൈമാറി. ജാതി വിവേചനം ഉള്‍പ്പെടെ ഉള്ളവ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. കുടുംബത്തിന്റെ പരാതി അന്വേഷിച്ച എസ്.പിയുടെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടി എടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. എസ്.സി-എസ്.ടി കമ്മീഷന്‍ ഇന്ന് എ.ആര്‍ ക്യാമ്പ് സന്ദര്‍ശിക്കും.

കുമാറിന്റെ മരണം സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സുന്ദരന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.ക്ക് കൈമാറി. കുമാറിന്റെ കുടുംബത്തിന്റെയും സഹോദരന്റെയും മൊഴി എടുത്തിരുന്നു. ആരോപണ വിധേയരായ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ജോലിയില്‍നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ അടക്കം മൊഴി എടുക്കണം. വിശദമായി മറ്റെരു അന്വേഷണം നടത്തണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.പാലക്കാട് എസ്.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.

എസ്.സി-എസ്.ടി കമ്മീഷന്‍ ഇന്ന് എ.ആര്‍ ക്യാമ്പ് സന്ദര്‍ശിക്കും. കുമാറിന്റെ ഭാര്യ സജിനി ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കും. കേസില്‍ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.