LiveTV

Live

Kerala

ആദിവാസികളെ വഞ്ചിച്ച് ഭൂമി തട്ടിയ കേസ്: സി.പി.ഐ നേതാവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

മീഡിയ വണാണ് ആദിവാസികളുടെ പണം തട്ടിയ വാർത്ത പുറത്ത് കൊണ്ട് വന്നത്

ആദിവാസികളെ വഞ്ചിച്ച് ഭൂമി തട്ടിയ കേസ്: സി.പി.ഐ നേതാവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

അട്ടപ്പാടി ഭൂതുവഴി ഊരിലെ ആദിവാസികളെ വഞ്ചിച്ച് പണം തട്ടിയ സംഭവത്തിൽ സി.പി.ഐ നേതാവ് പി.എം ബഷീർ ഉൾപ്പെടെ നാലു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. അഗളി പൊലീസാണ് കേസ് എടുത്തത്. മീഡിയ വണാണ് ആദിവാസികളുടെ പണം തട്ടിയ വാർത്ത പുറത്ത് കൊണ്ട് വന്നത്.

ആദിവാസികളുടെ ഭവന നിർമ്മാണത്തിന് സർക്കാർ അനുവദിച്ച പണമാണ് പി.എം ബഷീർ തട്ടിയതെന്നാണ് പരാതി. എസ്.സി.എസ്.ടി അട്രാസിറ്റി ആക്ട് മൂന്ന്, ഐ.പി.സി 406,420 പ്രകാരമാണ് കേസ്.പി.എം ബഷീറിനെ കൂടാതെ കരാറുകാരൻ അബ്ദുൽ ഗഫൂർ, അഗളി പഞ്ചായത്ത് മെമ്പർ ജാഗിർ, പട്ടികവർഗ വകുപ്പ് ഓഫീസിലെ നിസാമുദ്ദീൻ എന്നിവർക്കെതിരെയും കേസ് എടുത്തു.

പണം തട്ടിയത് കൂടാതെ വീട് പണി പൂർത്തീകരിച്ചില്ലെന്നും ആദിവാസികൾ നൽകിയ പരാതിയിൽ പറയുന്നു. ആദിവാസികളെ ബാങ്കിലെത്തിച്ച് സ്വന്തം അകൗണ്ടിലേക്ക് പണം മാറ്റുകയാണ് ബഷീർ ചെയ്തത്.

പൊലീസിനും, പട്ടികവർഗ വകുപ്പിനും, റവന്യൂ അധികൃതർക്കും പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും യാതെരു നടപടിയും ഉണ്ടായില്ല. മീഡിയ വൺ വാർത്തയെ തുടർന്ന് ആദിവാസികൾ നൽകിയ പരാതിയിലാണ് ഇപ്പോൾ അഗളി പൊലീസ് കേസ് എടുത്തത്.