LiveTV

Live

Kerala

ശക്തികുളങ്ങര ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്കടക്കം ചുങ്കം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം

വിഷയത്തില്‍ ഏഴാം തിയതി വിളിച്ച യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

ശക്തികുളങ്ങര ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ക്കടക്കം ചുങ്കം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം

മത്സ്യബന്ധന തുറമുഖത്ത് പ്രവേശിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കടക്കം ചുങ്കം ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം. കൊല്ലം ശക്തികുളങ്ങര ഹാര്‍ബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ചുങ്കം ഏര്‍പ്പെടുത്തിയത്. മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈമാസം ഒമ്പതുവരെ തീരുമാനം നടപ്പിലാക്കില്ലെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെയാണ് മത്സ്യത്തോഴിലാളികള്‍ക്കടക്കം ഹാര്‍ബറില്‍ പ്രവേശിക്കുന്നതിന് ചുങ്കം ഏര്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. പിന്നാലെ ചുങ്കം പിരിച്ച് തുടങ്ങിയതോടെ മത്സ്യത്തോഴിലാളികള്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകളോളം ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. തീരുമാനത്തില്‍ വ്യക്തതയില്ലെന്നാണ് മത്സ്യത്തോഴിലാളികള്‍ പറയുന്നത്.

പ്രതിഷേധം ശക്തമായതോടെ തീരുമാനം ഈമാസം ഒമ്പതുവരെ മരവിപ്പിച്ചു. വിഷയത്തില്‍ ഏഴാം തിയതി വിളിച്ച യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.