LiveTV

Live

Kerala

പൊലീസുകാരന്‍ കുമാറിന്റെ ആത്മഹത്യ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്

പൊലീസുകാരന്‍ കുമാറിന്റെ ആത്മഹത്യ; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്

കുമാറിന്റെ മരണത്തിന് കാരണക്കാരായ മേല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യയും കുടുംബാംഗങ്ങളും പാലക്കാട് പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതി അന്വേഷിച്ച് ഉചിതമായ നടപടി എടുക്കാമെന്ന് എസ്.പി ഉറപ്പുനൽകിയതായി കുടുംബാംഗങ്ങൾ അറിയിച്ചു.

അതേസമയം എസ്.സി/എസ്.ടി കമ്മീഷന്‍ നാളെ പാലക്കാട് കല്ലേക്കാട് എ.ആര്‍ ക്യാംപ് സന്ദര്‍ശിക്കും. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യമെന്നും കുമാറിന്റെ ഭാര്യ സജിനി പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടുന്ന മുറക്ക് പരിശോധിച്ച് തുടർനടപടി എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ഉൾപ്പെടെ പരിശോധിച്ച് ഉടൻ തന്നെ എന്നെ തൃശൂർ റേഞ്ച് ഡി.ഐ.ജി റിപ്പോർട്ട് സമർപ്പിക്കും.