LiveTV

Live

Kerala

മുക്കം പൊലീസ് സ്റ്റേഷന് സമീപം മാലിന്യ കൂമ്പാരത്തില്‍ മനുഷ്യന്‍റെ തലയോട്ടി; അന്വേഷണം ആരംഭിച്ചു

മുക്കം പൊലീസ് സ്റ്റേഷന് സമീപം മാലിന്യ കൂമ്പാരത്തില്‍ മനുഷ്യന്‍റെ തലയോട്ടി; അന്വേഷണം ആരംഭിച്ചു

കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷന് സമീപം മാലിന്യ കൂമ്പാരത്തില്‍ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. പൊലീസ് സ്റ്റേഷന്‍റെ എതിര്‍വശത്തുള്ള കെട്ടിടത്തിനു പുറകില്‍ നാട്ടുകാരാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

മാലിന്യകൂമ്പാരത്തിനുള്ളില്‍ തലയോട്ടി കണ്ടെത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി തലയോട്ടി കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. രണ്ടു വര്‍ഷം മുമ്പ് തലയും കൈകാലുകളും വെട്ടി മാറ്റിയ നിലയില്‍ കാരശേരിയിലെ എസ്റ്റേറ്റ് ഗേറ്റില്‍ ശരീര ഭാഗം കണ്ടെത്തിയിരുന്നു. 2007 ജൂലൈ ആറിനായിരുന്നു സംഭവം. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും തുമ്പുണ്ടായില്ല. ഇതുമായി തലയോട്ടി കണ്ടെത്തിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.