LiveTV

Live

Kerala

മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

മത സാമൂഹ്യ ആത്മീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ശിഹാബ് തങ്ങൾ.

മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ ഓര്‍മ്മയായിട്ട് പത്ത് വര്‍ഷം

കേരളത്തിന്‍റെ സാമൂഹ്യ മണ്ഡലത്തിൽ വ്യക്തി മുദ്ര പതിപിച്ച പാണക്കാട് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ ഓർമ്മയായിട്ട് 10 വർഷം. മത സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന ശിഹാബ് തങ്ങൾ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന സൗമ്യ മുഖമാണ്. 2009 ഓഗസ്റ്റ് ഒന്നിനായിരുന്നു ശിഹാബ് തങ്ങളുടെ വിയോഗം.

മരണ വാര്‍ത്തയറിഞ്ഞ ഒട്ടേറെപ്പേർ ജാതിമതഭേദമന്യേ, കൊടപ്പനയ്‌ക്കല്‍ തറവാട്ടിലേക്ക്‌ പ്രവഹിച്ചു. മത സാമൂഹ്യ ആത്മീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ശിഹാബ് തങ്ങൾ. ദീർഘ കാലം മുസ്‌ലിം ലീഗ് അധ്യക്ഷന്‍ എന്ന രാഷ്ട്രീയ പദവിയിലിരുന്നപ്പോഴും കറ കളഞ്ഞ വ്യക്തിത്വമായി തങ്ങൾ നിലകൊണ്ടു.

നിരവധി മഹല്ലുകളുടെ ഖാസിയായും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എല്ലാത്തിലുമുപരി പാണക്കാട്ടെ കൊടപ്പനക്കൽ വീട്ടിലെത്തുന്ന ആയിരക്കണക്കിനാളുകൾക്ക് അത്താണി കൂടിയായിരുന്നു ശിഹാബ് തങ്ങൾ. സ്നേഹവും കരുണയും മുഖമുദ്രയാക്കി ജീവിച്ച ശിഹാബ് തങ്ങളെന്ന സൗമ്യ മുഖം ഓർമ്മയായിട്ട് ഒരു ദശാബ്ദം പിന്നിടുമ്പോഴും ആ വിടവ് നികത്താൻ ഇനിയുമായിട്ടില്ല. ആ ജീവിത സന്ദേശം ഇന്നും ബൈത്തു റഹ്മ പോലുള്ള പദ്ധതികളിലൂടെ തുടരുകയാണ്.