LiveTV

Live

Kerala

പ്രളയ ദുരിതം തീരാതെ വെറ്റിലപ്പാറ ആദിവാസി കോളനി

ഉരുള്‍പൊട്ടലുണ്ടായി ഒരു വര്‍ഷം പിന്നിടുമ്പോഴും സ്ഥിതിഗതികളില്‍ മാറ്റമില്ലാതെ വെറ്റിലപ്പാറ ആദിവാസി കോളനി 

പ്രളയ ദുരിതം തീരാതെ വെറ്റിലപ്പാറ ആദിവാസി കോളനി

ഉരുള്‍പൊട്ടലുണ്ടായി ഒരു വര്‍ഷം പിന്നിടുമ്പോഴും അധികൃതരുടെ അനാസ്ഥയുടെ ഇടമാണ് മലപ്പുറം വെറ്റിലപ്പാറയിലെ കൂരങ്കല്ല് ആദിവാസി കോളനി. കഴിഞ്ഞ പ്രളയകാലത്ത് ഇവരുടെ വീടുകള്‍ക്ക് ഇരുവശത്ത് കൂടിയും ഉരുള്‍പൊട്ടിയൊഴുകി വലിയ പാറക്കല്ലുകളും മരവുമെല്ലാമെത്തി ഇല്ലാതായ കോളനിയിലേക്കുള്ള വഴി ഇന്നും അതുപോലെ തന്നെ.

ഇനിയുമൊരു ഉരുള്‍പൊട്ടല്‍ ഉണ്ടാകുമോ എന്നാശങ്കയില്‍ രാത്രിയുറങ്ങാതിരിക്കിരിക്കുകയാണ് ആദിവാസി മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട മൂന്ന് കുടുംബങ്ങള്‍. ആ പേടിയുടെ കൂടെ ഇവര്‍ക്ക് കോളനിക്ക് പുറത്തെത്താനുള്ള വഴിയുമൊന്ന് കാണണം.

ഒന്നര കിലോമീറ്ററിലധികം ഉരുള്‍പ്പൊട്ടിയൊഴുകിയ വഴിയിലൂടെ നടന്ന് വേണം റേഷനടക്കം വാങ്ങാന്‍ പോകാന്‍. കോളനിയിലെ ഭിന്നശേഷിക്കാരനായ കൃഷ്ണന്‍ കുട്ടിയും പ്രായമായ അമ്മയുമെല്ലാം ആശ്രയിക്കുന്ന ഏക വഴി.

അങ്കണവാടിയില്‍ പോയിരുന്ന കൃഷ്ണദാസും വഴിയിങ്ങനെ ആയതോടെ പോകാതായി ഇവിടെ നിന്നും മാറ്റിതാമസിപ്പിക്കണം. രാത്രിയില്‍ ഉറങ്ങണം. കുട്ടികള്‍ക്ക് സ്കൂളില്‍ പോകണം. ഇവര്‍ അധികാരികളോട് ആവശ്യപ്പെടുന്നത് ഇത് മാത്രമാണ്.