LiveTV

Live

Kerala

കര്‍ഷക വായ്പ മോറട്ടോറിയം; ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന്‍ മന്ത്രിസഭ തീരുമാനം

മുന്‍ എം.പി എ സമ്പത്തിനെ സംസ്ഥാനത്തിന്റെ പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

കര്‍ഷക വായ്പ മോറട്ടോറിയം; ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന്‍ മന്ത്രിസഭ തീരുമാനം

കര്‍ഷക വായ്പയുടെ മൊറട്ടോറിയം നീട്ടുന്നത് ചര്‍ച്ച ചെയ്യാന്‍ ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് തീരുമാനം. മുന്‍ എം.പി എ സമ്പത്തിനെ സംസ്ഥാനത്തിന്റെ പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഡിസംബര്‍ 31 വരെ മോറട്ടോറിയം നീട്ടണമെന്നും,ജപ്തി നടപടികളുമായി മുന്നോട്ട് പോകരുതെന്നും യോഗത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. പ്രളയവും വയനാട് ഉള്‍പ്പെടെയുള്ള ചില ജില്ലകളില്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതും കണക്കിലെടുത്താണ് മോറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.