LiveTV

Live

Kerala

കേരളാ പോലിസ് ബറ്റാലിയൻ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ അപാകതയില്ലെന്ന് പി.എസ്.സി

പരീക്ഷ നടത്തിയത് സുതാര്യമായിട്ടാണന്നും പി.എസ്.സി അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ അറിയിച്ചു

കേരളാ പോലിസ് ബറ്റാലിയൻ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ അപാകതയില്ലെന്ന് പി.എസ്.സി

കേരളാ പോലിസ് ബറ്റാലിയൻ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ അപാകതയില്ലെന്ന് പി.എസ്.സി.യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ പ്രതികളും ഉൾപ്പെട്ടതാണ് റാങ്ക് ലിസ്റ്റ്.

പരീക്ഷ നടത്തിയത് സുതാര്യമായിട്ടാണന്നും പി.എസ്.സി അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ അറിയിച്ചു. അപാകതയുള്ളതിനാൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഉദ്യോഗർത്ഥികൾ നൽകിയ ഹരജിയിലാണ് പി.എസ്.സിയുടെ വിശദീകരണം.

ശാരീരിക ക്ഷമത പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നയിരുന്നു പരാതി. ട്രൈബ്യൂണലിന്റെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ നിയമന നടപടികൾ പൂർത്തികരിക്കാവുവെന്നാ ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെയാണ് ലിസ്റ്റ് റദ്ദാക്കണമെന്ന ആവശ്യം ഉദ്യോഗാർത്ഥികൾ ഉന്നയിച്ചത്.

സുതാര്യമായാണ് പരീക്ഷ നടത്തിയതെന്നും കായികക്ഷമത പരീക്ഷ വീഡിയോയിൽ പകർത്തുന്നത് പ്രായോഗികമല്ലന്നുമാണ് പി.എസ്.സി അറിയിച്ചത്. അധിക സാമ്പത്തിക ബാധ്യത കമ്മിഷനുണ്ടാക്കും. 52669 പേർ അപേക്ഷിച്ചു 1845 പേർ യോഗ്യത നേടിയിട്ടുണ്ട്. നിയമ വിരുദ്ധമായി പി.എസ്.സി ഒന്നും ചെയ്തിട്ടില്ലന്നുമാണ് വിശദീകരണം.

യൂണിവേഴ്സിറ്റി കോളജിലെ സംഘർഷത്തിൽ പ്രതികളായ ശിവരഞ്ജിത് ,നസിം എന്നിവർ ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ സംഘർഷമുണ്ടാകുന്നതിന് മുൻപാണ് ഉദ്യോഗാർത്ഥികൾ ട്രൈബ്യൂണലിനെ സമീപിച്ചത്.