പ്രളയം: ജീവിതം പറിച്ച് നടനാവാതെ പ്രതിസന്ധിയിലാണ് ഇന്നും നിരവധി മനുഷ്യര്‍
വീടുകളും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട കണ്ണൂര്‍ കൊട്ടിയൂര്‍ നെല്ലിയോടിയിലെ നിരവധി മനുഷ്യര്‍ ഇന്നും ജീവിതം പറിച്ച് നടനാവാതെ പ്രതിസന്ധിയിലാണ്

കഴിഞ്ഞ പ്രളയകാലത്ത് ഭൂമി വിണ്ട് കീറിയതിനെ തുടര്‍ന്ന് വീടുകളും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട കണ്ണൂര്‍ കൊട്ടിയൂര്‍ നെല്ലിയോടിയിലെ നിരവധി മനുഷ്യര്‍ ഇന്നും ജീവിതം പറിച്ച് നടനാവാതെ പ്രതിസന്ധിയിലാണ്. വീടുകള്‍ നഷട്പ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കിയെങ്കിലും കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ഇനിയും സര്‍ക്കാരിന്റെ ധനസഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. പന്ത്രണ്ട് ഏക്കറോളം ഭൂമിയാണ് പൊടുന്നനെ ഒരു ദിവസം ഇവിടെ ഇടിഞ്ഞ് ഇല്ലാതായത്. ആറ് വീടുകള്‍പൂര്‍ണമായി നശിച്ചു.
പതിനാറോളം വീടുകള്‍ക്ക് വിളളല്‍ വീണു. വീടും ഭൂമിയും നഷ്ട്പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങാന്ധന സഹായം ലഭിച്ചെങ്കിലും വീടുവെക്കാനുളള തുകയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. പൂര്‍ണമായി നശിച്ചില്ലെന്ന വിചിത്രവാദമുന്നയിച്ച് വിളളല്‍ വീണ വീടുകള്‍ക്ക് അധികൃതര്‍ ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കിയില്ല. പ്രദേശം വാസയോഗ്യമല്ലന്നാണ് ഭൌമവിദ്ഗ്ദരുടെ പഠന റിപ്പോര്‍ട്ട്. എന്നിട്ടും പക്ഷെ ഭയം അടക്കിപ്പിടിച്ച് കുറെ മനുഷ്യര്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നു.