LiveTV

Live

Kerala

അമ്പലവയലില്‍ തമിഴ് ദമ്പതികളെ മര്‍ദിച്ച കേസില്‍ ലോഡ്ജ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

വയനാട് അമ്പലവയലില്‍ നടുറോഡില്‍ വെച്ച് യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ച കേസില്‍ പ്രതി സജീവാനന്ദന്റെ കൂട്ടാളി വിജയകുമാറിനെ തിരുവനന്തപുരത്തു വച്ചാണ് പോലീസ് പിടികൂടുന്നത്.

അമ്പലവയലില്‍ തമിഴ് ദമ്പതികളെ മര്‍ദിച്ച കേസില്‍ ലോഡ്ജ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍

വയനാട് അമ്പലവയലില്‍ തമിഴ് ദമ്പതികളെ മര്‍ദിച്ച കേസില്‍ ലോഡ്ജ് നടത്തിപ്പുകാരന്‍ അറസ്റ്റില്‍. മുഖ്യപ്രതി സജീവാനന്ദനൊപ്പം യുവതിയെ ശല്യം ചെയ്ത വിജയകുമാറാണ് തിരുവനന്തപുരത്തുനിന്നും അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റാണിത്. സജീവാനന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കല്‍പറ്റ സെഷന്‍സ് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി.

വയനാട് അമ്പലവയലില്‍ നടുറോഡില്‍ വെച്ച് യുവതിയെയും യുവാവിനെയും മര്‍ദ്ദിച്ച കേസില്‍ പ്രതി സജീവാനന്ദന്റെ കൂട്ടാളി വിജയകുമാറിനെ തിരുവനന്തപുരത്തു വച്ചാണ് പോലീസ് പിടികൂടുന്നത്. യുവതിയും യുവാവും താമസിച്ച ലോഡ്ജിന്റെ നടത്തിപ്പുകാരനായിരുന്നു ഇയാള്‍. കേസിലെ ആദ്യ അറസ്റ്റാണിത്.

മര്‍ദ്ദനത്തിന് ഇരയായ യുവതിയെ ചോദ്യം ചെയ്തതിലൂടെയാണ് കേസില്‍ കുമാറിന്റെ പങ്ക് പൊലീസിന് ബോധ്യപ്പെട്ടത്. തുടര്‍ന്നാണ് കുമാര്‍ അടക്കം രണ്ടു പേരെ കേസില്‍ പ്രതി ചേര്‍ത്തു. തമിഴ്‌നാട് സ്വദേശികളായ യുവാവും യുവതിയും താമസിച്ചിരുന്ന ലോഡ്ജിലെത്തി ഇവര്‍ യുവതിയെ ശല്യം ചെയ്യുകയായിരുന്നു.

കേസിലെ മുഖ്യപ്രതി സജീവാനന്ദിനെതിരെ മാനഭംഗശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി എങ്കിലും ഇയാള്‍ ഇതുവരെ പിടിയിലായിട്ടില്ല. സജീവാനന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കല്‍പറ്റ സെഷന്‍സ് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി.