LiveTV

Live

Kerala

റേഷനരിയില്‍ സ്ഥിരമായി പുഴുക്കള്‍; പരാതിയില്‍ നടപടി ആവശ്യപ്പെട്ട് കൊരങ്ങാട്ടിയിലെ ആദിവാസി മേഖല

റേഷനരിയില്‍ സ്ഥിരമായി പുഴുക്കള്‍; പരാതിയില്‍ നടപടി ആവശ്യപ്പെട്ട് കൊരങ്ങാട്ടിയിലെ ആദിവാസി മേഖല

ഇടുക്കി കൊരങ്ങാട്ടി ആദിവാസി മേഖലകളില്‍ വിതരണം ചെയ്യുന്ന റേഷന്‍ അരിയില്‍ സ്ഥിരമായി പുഴുക്കളും വണ്ടുകളും നിറഞ്ഞതെന്ന് പരാതി. വെയിലത്ത് വച്ച് ശേഷം മാത്രമാണ് ആഹാരം പാകം ചെയ്യാനാകുന്നതെന്നും ആദിവാസികള്‍ പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്.

അഞ്ച് കിലോ ഗോതമ്പോ അരിയോ വാങ്ങിയാല്‍ ഒരു പിടി പുഴുക്കളെയെങ്കിലും ലഭിക്കുമെന്നാണ് കൊരങ്ങാട്ടി മേഖലയിലെ ആദിവാസികള്‍ പറയുന്നത്. കൊരങ്ങാട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ കടയില്‍നിന്നാണ് ആദിവാസികള്‍ സ്ഥിരമായി അരിയുള്‍പ്പെടെ വാങ്ങുന്നത്. ഇവ വാങ്ങി വീട്ടിലെത്തിയാല്‍‌ മുറ്റത്ത് വയ്ക്കുകയാണ് പതിവ്. വണ്ടും പുഴുക്കളും വീട്ടിലാകെ പരക്കുമെന്നതാണ് കാരണം.

പലപ്പോഴും റേഷന്‍ കടകളില്‍നിന്ന് ലഭിക്കുന്ന പുഴു കലര്‍ന്ന അരി കോഴിക്കും മറ്റും നല്‍കി. പിന്നീട് മറ്റ് കടകളില്‍നിന്ന് കൂടൂതല്‍ വില നല്‍കി സാധനങ്ങള്‍ വാങ്ങാറാണ് പതിവ്. ഈ ദുര്‍വിധിക്ക് എത്രയും വേഗം മാറ്റമുണ്ടാകണമെന്നാണ് ആദിവാസികളുടെ ആവശ്യം.