LiveTV

Live

Kerala

തോട്ടപ്പള്ളി ഹാര്‍ബറിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

ഹാര്‍ബറിലേക്ക് ബോട്ടുകള്‍ കേറുന്ന കനാലിലും ഹാര്‍ബറിലേക്ക് അടുക്കുന്ന പ്രദേശത്തും മണ്ണടിഞ്ഞു കൂടുന്നതാണ് ഹാര്‍ബറിലേക്ക് ബോട്ടുകള്‍ അടുക്കാത്തതിനു കാരണം

തോട്ടപ്പള്ളി ഹാര്‍ബറിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

ആലപ്പുഴ തോട്ടപ്പള്ളി ഹാര്‍ബറിലെ പ്രവര്‍ത്തനങ്ങള്‍ പാതി നിലച്ച നിലയിലാണ്. ഹാര്‍ബറിലേക്ക് വള്ളങ്ങള്‍ അടുക്കുന്ന കനാലിലും പരിസരത്തും മണ്ണടിഞ്ഞു കൂടുന്നതാണ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നത്.

2011 ലാണ് 15 കോടി ചിലവിട്ട് ദേശീയ പാതയോട് ചേര്‍ന്ന് തോട്ടപ്പള്ളി ഹാര്‍ബര്‍ തുറന്നത്. എന്നാല്‍ ഒന്നര വര്‍ഷം മാത്രമാണ് ഹാര്‍ബറില്‍ വലിയ ബോട്ടുകള്‍ അടുത്തത്. ഹാര്‍ബറിലേക്ക് ബോട്ടുകള്‍ കേറുന്ന കനാലിലും ഹാര്‍ബറിലേക്ക് അടുക്കുന്ന പ്രദേശത്തും മണ്ണടിഞ്ഞു കൂടുന്നതാണ് ഹാര്‍ബറിലേക്ക് ബോട്ടുകള്‍ അടുക്കാത്തതിനു കാരണം.

ചെറു ബോട്ടുകള്‍ പോലും മത്സ്യത്തൊഴിലാളികള്‍ ബലം പ്രയോഗിച്ച് ഉന്തിയാണ് കരയിലേക്കടുപ്പിക്കുന്നത്. അശാസ്ത്രീയമായ നിര്‍മ്മിച്ച പുലിമുട് മണ്ണിടിഞ്ഞു കൂടുന്നതിന് കാരണമായതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

മത്സ്യത്തൊഴിലാളികശക്കായി ഹാര്‍ബറില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ഫ്‌ളാറ്റും മണ്ണടിഞ്ഞു കൂടുന്നതിന് ആക്കം കൂട്ടി. സ്വകാര്യ കമ്പനി ഹാര്‍ബറില്‍ നിന്ന് മണല്‍ വാരുന്നതും മണ്ണടിഞ്ഞു കൂടുന്നതിനു കാരണമായതായി തൊഴിലാളികള്‍ പറയുന്നു.

വലിയ ബോട്ടുകള്‍ക്ക് ഹാര്‍ബറിലേക്ക് അടുക്കാനാവാത്തതുമൂലം ഹാര്‍ബര്‍ സൗകര്യങ്ങളില്ലാത്ത മറ്റു പ്രദേശങ്ങളിലാണ് ബോട്ടുകള്‍ അടുക്കുന്നത്. തല്‍സ്ഥിതി തുടര്‍ന്നാല്‍ ഏറെ താമസിക്കാതെ തന്നെ തോട്ടപ്പള്ളി ഹാര്‍ബര്‍ തീരെ പ്രവര്‍ത്തന യോഗ്യമല്ലാതായി മാറുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.