LiveTV

Live

Kerala

റോസ് ബിരിയാണി റൈസിന്‍റെ വ്യാജ ബ്രാന്‍ഡ്; മില്ലുടമ അറസ്റ്റില്‍

വ്യത്യസ്ത പേരുകളില്‍ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്‍റെ വ്യാജന്‍ വിപണിയിലുണ്ടെന്ന് ഉത്‍പാദകര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യാജ ബിരിയാണി അരി പിടിച്ചെടുത്തിരുന്നു

റോസ് ബിരിയാണി റൈസിന്‍റെ വ്യാജ ബ്രാന്‍ഡ്; മില്ലുടമ അറസ്റ്റില്‍

റോസ് ബിരിയാണി റൈസിന്‍റെ വ്യാജ ബ്രാന്‍ഡ് തയ്യാറാക്കുന്ന മില്ലുടമ അറസ്റ്റില്‍. കോഴിക്കോട് ടൌണ്‍ പൊലീസ് കൊല്‍ക്കത്തയിലെത്തിയാണ് മില്ലുടമയായ ജയ്മെജായ്ഖാനെ അറസ്റ്റ് ചെയ്തത്. വ്യാപാരികളും തട്ടിപ്പിന് കൂട്ട് നിന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വ്യത്യസ്ത പേരുകളില്‍ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്‍റെ വ്യാജന്‍ വിപണിയിലുണ്ടെന്ന് ഉത്‍പാദകര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യാജ ബിരിയാണി അരി പിടിച്ചെടുത്തിരുന്നു. നിലവാരമില്ലാത്ത വ്യാജ അരിവിതരണം വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉത്പാദകര്‍ പൊലീസില്‍ പരാതി നല്‍കിയത്.

കൊല്‍ക്കത്തയിലെ മില്ല് കേന്ദ്രീകരിച്ചാണ് വ്യാജ ബ്രാന്‍ഡില്‍ അരി വിതരണത്തിന് എത്തിക്കുന്നത്. വലിയ ലാഭം നോക്കി നിരവധി വ്യാപാരികള്‍ ബോധപൂര്‍വ്വം തട്ടിപ്പിന് കൂട്ട് നിന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പേരിലും ചിഹ്നത്തിലും ചെറിയ മാറ്റം വരുത്തി കാഴ്ചയില്‍ കാര്യമായ വ്യത്യാസം തോന്നാത്ത രൂപമാറ്റത്തിലൂടെയാണ് വ്യാജ ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. ഇതിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പാണ് നടക്കുന്നത്.