LiveTV

Live

Kerala

കെ.പി.സി.സി പുനഃസംഘടനയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിവാദം

യൂത്ത് കോണ്‍ഗ്രസ് ക്വാട്ടയില്‍ 50 വയസ് കഴിഞ്ഞവരെ വരെ ഉള്‍പ്പെടുത്തുന്നവെന്നാണ് പരാതി 

കെ.പി.സി.സി പുനഃസംഘടനയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിവാദം

കെ.പി.സി.സി പുനഃസംഘടനയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിവാദം. യൂത്ത് കോണ്‍ഗ്രസ് ക്വാട്ടയില്‍ 50 വയസ് കഴിഞ്ഞവരെ വരെ ഉള്‍പ്പെടുത്തുന്നവെന്നാണ് പരാതി. നിലവിലെ യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയിലുള്ളവരെ പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ രംഗത്തെത്തി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി സെക്രട്ടറി സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതായി 10 പേരുടെ പട്ടികയാണ് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സിക്ക് കൈമാറിയത്. എന്നാല്‍ നിലിവലെ സംസ്ഥാന സമിതിയംഗങ്ങളായി നാലു പേര്‍ മാത്രമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഭൂരിഭാഗം പേരും മുന്‍ സംസ്ഥാന സമിതിയംഗങ്ങളാണ്. കെ.പി അനില്‍കുമാര്‍ പ്രസിഡന്റായ കാലത്തെ അംഗമായ ദീപ്തി മേരി വര്‍ഗീസാണ് യൂത്ത് കോണ്‍ഗ്രസ് ക്വാട്ടയിലെ ഒരാള്‍. പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് 50 വയസ് കഴിഞ്ഞ അനില്‍ തോമസ്, മറ്റൊരു ഡി.സി.സി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാന്‍ എന്നിവരും പട്ടികയിലുണ്ട്. ടി.സിദ്ധിഖിന്റെ കാലത്തെ ആര്‍.വി രാജേഷ്, അജി സെന്‍മാത്യു. വിഷ്ണുനാഥിന്റെ കമ്മറ്റിയിലെ വിനോദ് കൃഷ്ണ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു. സാധാരണ ഗതിയില്‍ നിലവിലെ സംസ്ഥാന സമിതിയും ഏറെ പോയാല്‍ അതിന് മുന്പിലുള്ള സമിതിയിലെ ഏതാനും പേരെയുമായിരിക്കും പരിഗണിക്കുക. പത്തോ പതിനഞ്ച് വര്‍ഷം മുന്‍പോ യൂത്ത് കോണ്‍ഗ്രസ് വിട്ടവരെ യൂത്ത് കോണ്‍ഗ്രസ് ക്വാട്ടയില്‍ പരിഗണിച്ചാല്‍ നഷ്ടം സംഭവിക്കുക നിലവിലെ സംസ്ഥാന സമിതിയംഗങ്ങള്‍ക്കാണ്. ഇതോടെയാണ് നിലവിലെ സംസ്ഥാന സമിതിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നാവശ്യം ഉയരുന്നത്.

സി.ആര്‍ മഹേഷ്, ആദം മുതല്‍സി, സജി ജോസഫ്, ലീന തുടങ്ങിയവരാണ് പുതിയ കമ്മറ്റിയില്‍ നിന്നും പട്ടകയില്‍ ഇടംപിടിച്ചവര്‍. കൂടുതല്‍ പേരെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.