LiveTV

Live

Kerala

എസ്.ഡി.പി.ഐ വെട്ടിക്കൊന്നതാണെന്ന് ഉറക്കെപറയണം സാര്‍; മുല്ലപ്പള്ളിയോട് കെ.എസ്.യു നേതാവ്

ചാവക്കാട്ടെ കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കണമെന്ന് മുല്ലപ്പള്ളിയോട് കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍

 എസ്.ഡി.പി.ഐ വെട്ടിക്കൊന്നതാണെന്ന് ഉറക്കെപറയണം സാര്‍; മുല്ലപ്പള്ളിയോട് കെ.എസ്.യു നേതാവ്

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍. ചാവക്കാട്ടെ കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കണമെന്ന് ഹാരിസ് ആവശ്യപ്പെട്ടു. കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ഉറക്കെ പറയാൻ തയ്യാറാകണം. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐക്കാരാണെന്ന് വെട്ടേറ്റവർ മൊഴി നൽകിയിട്ടുണ്ട്. പ്രവർത്തകരുടെ വികാരം മനസിലാക്കാൻ മുല്ലപ്പള്ളി തയ്യാറാകണമെന്ന് ഹാരിസ് മുതൂർ ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ബഹു കെ.പി.സി.സി പ്രസിഡന്‍റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയാന്‍,

ചാവക്കാട് കോണ്‍ഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡന്‍റും ആയിരുന്ന പ്രിയ സഹപ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്നതാണ്, കൊലയാളികള്‍ എസ്.ഡി.പി.ഐ എന്ന വര്‍ഗീയ സംഘടനയില്‍പ്പെട്ടവരാണ്, മൊത്തം നാലു പേരെയാണ് സര്‍ വെട്ടിയത്, അവര്‍ 14 പേരുണ്ടായിരുന്നു, വെട്ടുകൊണ്ട നമ്മുടെ പ്രവര്‍ത്തകരുടെ മൊഴിയാണ് സര്‍ അവര്‍ എസ്.ഡി.പി.ഐ എന്നത്, താങ്കള്‍ കുടുംബനാഥനാണ് സര്‍ കോണ്‍ഗ്രസ്സ് എന്ന നമ്മുടെ കുടുംബത്തിലെ കുടുംബനാഥന്‍, രക്തസാക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്, മൂവര്‍ണ്ണക്കൊടി പിടിച്ച് പോരാടിയതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ സംരക്ഷിച്ചതിന്റെ പേരിലാണ്, പ്രവര്‍ത്തകരെ കൊലക്കത്തിക്ക് വിട്ടുകൊടുക്കാതെ രക്തസാക്ഷിയായതാണ്.

പ്രതികരിക്കണം സര്‍ പ്രതിഷേധിക്കണം വളരെ ശക്തമായി, പ്രവര്‍ത്തകരുടെ വികാരമാണ് സര്‍. അങ്ങ് ഉറക്കെ പറയണം കൊന്നതാണ് സുഡാപ്പി വെട്ടികൊന്നതാണ്.

പിണറായിക്കു സ്തുതി പാടുന്ന സി.പി.എമ്മിന്റെ അടിമകളെ പോലയല്ല ഞങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍, ഞങ്ങളുടെ വികാരം മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ പ്രവര്‍ത്തകരെ സംരക്ഷിക്കണമെന്ന അഭ്യാര്‍ത്ഥനയോടെ.,

ഹാരിസ് മുതൂര്‍

കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്‍റ്

ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാൻ, ചാവക്കാട് കോൺഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും...

Posted by Haris Mudur on Wednesday, July 31, 2019