LiveTV

Live

Kerala

പാലക്കാട് വൻ മയക്കുമരുന്ന് വേട്ട; 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ കസ്റ്റഡിയിലെടുത്തു 

പാലക്കാട് വൻ മയക്കുമരുന്ന് വേട്ട; 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി

പാലക്കാട് വന്‍ മയക്ക് മരുന്ന് വേട്ട. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ 23 കോടി രൂപ വരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

ആന്ധ്രയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കടത്തുകയായിരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. നെടുമ്പാശ്ശേരിയിലെത്തിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുന്നതിനായാണ് പദ്ധതി ഇട്ടിരുന്നത്. എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും എത്തിയ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് ഹാഷിഷ് പിടികൂടിയത്. കാറില്‍ പ്രത്യേക അറകളുണ്ടാക്കി സൂക്ഷിച്ച ഹാഷിഷാണ് പിടികൂടിയത്. ഇടുക്കി പാറത്തോട് സ്വദേശി അനൂബ് ജോര്‍ജിനെ പിടികൂടി. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപെട്ടു.അന്തരാഷ്ട്ര വിപണിയില്‍ 23 കോടി രൂപയിലധികം വരുന്ന ഹാഷിഷാണ് പിടികൂടിയത്. പാലക്കാട് നഗരത്തിനു സമീപത്ത് വെച്ച് പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് എക്സൈസ് പരിശോധന നടത്തിയത്.