LiveTV

Live

Kerala

അവിടത്തെ പോലെ ഇവിടെയും; താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

പ്രഖ്യാപിച്ച പി.എസ്.സി രാപ്പകല്‍ സമരം പോലും നടത്താന്‍ കഴിയാത്തത് എല്ലാവരെയും കുഴക്കുന്നുണ്ട്.

അവിടത്തെ പോലെ ഇവിടെയും; താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

സംഘടനാ പ്രതിസന്ധി നേരിടുന്ന യൂത്ത് കോണ്‍ഗ്രസിന് താല്‍ക്കാലിക പ്രസിഡന്‍റിനെ നിയമിക്കണണെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍. വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേശിനോ മറ്റോ ചുമതല നല്‍കി സംഘടനയുടെ നിശ്ചലാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം.

സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് എം.പി തിരക്കുകളിലേക്ക് മാറിയതോടെയാണ്, പ്രതിസന്ധിയിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി പുതിയ നേതൃത്വം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പുനസംഘടന നടത്തി പുതിയ പ്രസിഡിന്‍റിനെ നിയമിക്കുകയോ പകരം ചുമതല നല്‍കുകയോ വേണമെന്നാണ് സംസ്ഥന സെക്രട്ടറിമാര്‍ ആവശ്യപ്പെടുന്നത്.

മഹേഷ് ഐ ഗ്രൂപ്പ്കാരനായതിനാല്‍ എ വിഭാഗത്തിന് ഈ നിര്‍ദേശത്തോട് എതിര്‍പ്പാണ്. എന്നാലും പുതിയ നേതൃത്വം ഉടന്‍ വേണമെന്നതില്‍ അവര്‍ക്ക് എതിരഭിപ്രായമില്ല. പ്രഖ്യാപിച്ച പി.എസ്.സി രാപ്പകല്‍ സമരം പോലും നടത്താന്‍ കഴിയാത്തത് എല്ലാവരെയും കുഴക്കുന്നുണ്ട്. പി.എസ്.സി സമരം യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചതില്‍ കെ.എസ്.യുവിലും പ്രതിഷേധമുണ്ട്.

പുനസംഘടന വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി നേതൃത്വത്തെയും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെയും സമീപിക്കാനൊരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍.