LiveTV

Live

Kerala

പ്രളയക്കെടുതി; വയനാട് പനമരത്ത് മികച്ച പ്രവര്‍ത്തനവുമായി സന്നദ്ധ സംഘടനകള്‍ 

ഇതിനകം നൂറിലധികം വീടുകളാണ് വിവിധ സംഘടനകള്‍ പനമരത്ത് മാത്രം നിര്‍മ്മിച്ച് നല്‍കിയത്.

പ്രളയക്കെടുതി; വയനാട് പനമരത്ത് മികച്ച പ്രവര്‍ത്തനവുമായി സന്നദ്ധ സംഘടനകള്‍ 

പ്രളയക്കെടുതി കാര്യമായി ബാധിച്ച വയനാട്ടിലെ പനമരത്ത് സര്‍ക്കാര്‍ സംവിധാനങ്ങളെ കവച്ചുവെക്കുന്ന പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ സംഘടനകള്‍ നടത്തിയത്. ഇതിനകം നൂറിലധികം വീടുകളാണ് വിവിധ സംഘടനകള്‍ പനമരത്ത് മാത്രം നിര്‍മ്മിച്ച് നല്‍കിയത്.

പ്രളയകാലത്ത് പനമരം പുഴയോരത്തെ മുഴുവന്‍ വീടുകളിലും രണ്ടാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. ഒരാഴ്ചയിലധികം വീടുകളില്‍ വെള്ളം നിന്നതോടെ പനമരം പഞ്ചായത്തില്‍ മാത്രം തകര്‍ന്നത് 236 വീടുകളാണ്. ഇവയില്‍ 115 വീടുകളുടെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്തത് വിവിധ സന്നദ്ധ സംഘടനകളാണ്. തണല്‍, പീപ്പ്ള്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകള്‍ നടപ്പിലാക്കിയ ഹൗസിങ്‌ പ്രൊജക്ടുകള്‍ മാതൃകാപരമാണ്.

പൂര്‍ണ്ണമായും തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളും ഇവിടെ സജീവമായി മുന്നോട്ടുവന്നു. പല വീടുകളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഭൂരഹിതര്‍ക്ക് വീടുകള്‍ നല്‍കാന്‍ സംഘടനകള്‍ സന്നദ്ധമായപ്പോള്‍ സ്വന്തമായി ഭൂമിയുള്ളവരുടെ പുനരധിവാസത്തിന് പഞ്ചായത്തും മുന്‍കയ്യെടുക്കുകയായിരുന്നു.