LiveTV

Live

Kerala

എസ്.ആര്‍ മെഡിക്കല്‍ കോളേജ് വിവാദം; വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രക്ഷിതാക്കളുടെ കൂട്ടായ്മ

തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നേരത്തെ ഗവർണ്ണറെ കണ്ടിരുന്നു.

എസ്.ആര്‍ മെഡിക്കല്‍ കോളേജ് വിവാദം; വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രക്ഷിതാക്കളുടെ കൂട്ടായ്മ

എം.സി.ഐയുടെ അംഗീകാരം ലഭിക്കാതെ പ്രതിസന്ധിയിലായ വർക്കല എസ്.ആർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി രക്ഷിതാക്കളുടെ കൂട്ടായ്മ. തിരുവനന്തപുരത്ത് പ്രത്യേക കൺവെൻഷൻ ചേർന്നു.

അടിസ്ഥാന സൗകര്യമോ വേണ്ടത്ര അധ്യാപകരോയില്ലാതെ പ്രവർത്തിക്കുന്ന എസ്.ആർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് ഒത്തുകൂടിയത്. സർക്കാർ അടിയന്തിരമായി ഇടപെട്ട് വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വാടകയ്ക്ക് രോഗികളെ ഇറക്കി എം.സി.ഐയെ പോലും കബളിപ്പിച്ച കോളേജിന്റെ പ്രവർത്തനാനുമതി യൂണിവേഴ്സിറ്റി റദ്ദ് ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.

ലക്ഷക്കണക്കിന് രൂപയാണ് വിദ്യാർഥികളിൽ നിന്ന് മാനേജ്മെന്റ് ഈടാക്കിയത്. ഈ തുക മടക്കി നൽകണമെന്ന ആവശ്യവും ഉയർന്നു. തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നേരത്തെ ഗവർണ്ണറെ കണ്ടിരുന്നു. കൺവെൻഷനിൽ വിവിധ വിദ്യാർഥി -യുവജന സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.