LiveTV

Live

Kerala

ഒരു കുഞ്ഞ് വളരട്ടേ... ഒപ്പം ഒരു മരവും... വ്യത്യസ്തമായി ഒരു പരസ്യചിത്രം

മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് പരസ്യചിത്രം പ്രകാശനം ചെയ്തത്. 

ഒരു കുഞ്ഞ് വളരട്ടേ... ഒപ്പം ഒരു മരവും... വ്യത്യസ്തമായി ഒരു പരസ്യചിത്രം

ആയിരക്കണക്കിന് പരസ്യങ്ങളാണ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓരോ ദിവസവും പുറത്തിറങ്ങുന്നത് . ഓരോ ഉല്‍പ്പന്നവും ഓരോ കമ്പനിയും വിപണി കീഴടക്കുവാനുള്ള നെട്ടോട്ടത്തിലാണ്. ഈ കാഴ്ച്ചകൾക്കിടയിൽ നേരെ എതിർ ദിശയിലേക്കു നടക്കുകയാണ് മിനാർ ടി.എം.ടി കമ്പനി. തീർത്തും വ്യത്യസ്തമായി സമൂഹ നന്മയിൽ ഊന്നി നാടിന്റെയും സമൂഹത്തിന്റെയും നന്മയിൽ പങ്കാളികളാകുകയും ജനങ്ങൾക്ക് ദിശാബോധം നൽകുകയും ചെയ്യുന്ന പരസ്യചിത്രങ്ങൾ ചെയ്തുകൊണ്ടാണ് ഈ വഴിയിൽ മിനാർ ടി.എം.ടി മറ്റുള്ളവർക്ക് മാതൃകയാകുന്നത്‌.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ മിനാർ ടി.എം.ടിയുടെ പരസ്യചിത്രം ഇത്തരം പരസ്യ ചിത്രങ്ങളിൽ അവസാനത്തേതാണ്. മരിക്കുന്ന ഭൂമിയുടെ വീണ്ടെടുപ്പിനു തലമുറയെ സജ്ജമാക്കുകയും ആഗോള താപവും മനുഷ്യന്റെ തലതിരിഞ്ഞ പരിസ്ഥിതി വിരുദ്ധ നിലപാടുകളുടെ പരിണിത ഫലങ്ങളെക്കുറിച്ചുമുള്ള ബോധവത്കരണവും ഉന്നം വെച്ച് നിർമിച്ചിരിക്കുന്ന ഈ വീഡിയോ പരിസ്ഥിതി സ്നേഹികളുടെ നാളെയുടെ കൈപുസ്തകമായിരിക്കും. ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ അവനുവേണ്ട ജീവവായുവിന്റെ ലഭ്യത അവനാൽ തന്നെ സ്വയം ഒരുക്കൂട്ടാനുള്ള ലക്ഷ്യബോധം കൊച്ചു കുട്ടികളുടെ മനസില്‍ രൂപപ്പെടുത്തുന്ന ഈ ആശയം ഒരു പുതിയ ആകാശത്തെയും ഭൂമിയെയും സ്വപ്നം കാണുന്നവർ നെഞ്ചിലേറ്റുക തന്നെ ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് പരസ്യചിത്രം പ്രകാശനം ചെയ്തത്.

ഗസൽ മന്ത്രികൻ ഹരിഹരന്റെ ശബ്ദവും ഭാവവും ഈ പരസ്യ ചിത്രം നമ്മെ മറ്റൊരു ലോകത്തെത്തിക്കുന്നുണ്ട്. ഒരു ഛായാചിത്രം കണക്കെ മനോഹരങ്ങളായ ഫ്രെയിമുകൾ നമ്മോടുപറയുന്നതു പ്രതീക്ഷകളുടെ കാഴ്ചകളാണ്. റഫീഖ് അഹമ്മദിന്റേതാണ് സ്വപ്നതുല്യമായ വരികള്‍. ഒരു മിനിറ്റ് 52 സെക്കന്റ് ദൈർഘ്യമുള്ള പരസ്യചിത്രം തൃശൂർ മീഡിയസിറ്റിക്കുവേണ്ടി സംവിധാനം ചെയ്തിരിക്കുന്നത് കോൺസെപ്റ്റ് ബെയ്‌സ് പരസ്യചിത്രമേഖലയിൽ ഏറെ ശ്രദ്ധിക്കപെട്ടുകൊണ്ടിരിക്കുന്ന നൗഷാദ് മീഡിയ സിറ്റിയാണ്. ഷാജഹാൻ ഒരുമനയൂരിന്റെതാണ് ഗാനത്തിലെ ഉർദു വരികൾ. സംഗീത സംവിധാനം ഹിഷാം അബ്ദുൽ വഹാബാണ്.