LiveTV

Live

Kerala

കൊറഗ വിഭാഗത്തിലെ ആദ്യ എം.എ, എംഫില്‍ ബിരുദധാരിക്ക് ജോലി ലഭിച്ചു

എം.എയും ,എംഫിലുമുണ്ടായിട്ടും ജോലി ലഭിക്കാതെ ബീഡി തെറുപ്പ് ഉപജീവനമാർഗമാക്കിയ മീനാക്ഷിയുടെ കഥ മീഡിയവൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .

കൊറഗ വിഭാഗത്തിലെ ആദ്യ എം.എ, എംഫില്‍ ബിരുദധാരിക്ക് ജോലി ലഭിച്ചു

കൊറഗ വിഭാഗത്തിലെ ആദ്യ എം.എ, എംഫിൽ ബിരുദധാരിയായ കാസർകോട് വോർക്കാടി സ്വദേശി മീനാക്ഷിക്ക് ജോലി ലഭിച്ചു . കുടുംബശ്രീ ആനിമേറ്റർ തസ്തികയിലേക്കാണ് മീനാക്ഷിയെ നിയമിച്ചത്. എം.എയും ,എംഫിലുമുണ്ടായിട്ടും ജോലി ലഭിക്കാതെ ബീഡി തെറുപ്പ് ഉപജീവനമാർഗമാക്കിയ മീനാക്ഷിയുടെ കഥ മീഡിയവൺ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററിൽ നിന്നും നിയമന ഉത്തരവ് ഏറ്റുവാങ്ങുമ്പോൾ മീനാക്ഷിക്കത് സ്വപ്ന സാക്ഷാത്കാരമായി . കുടുംബശ്രീ ആനിമേറ്റർ തസ്തികയിലാണ് മീനാക്ഷിയുടെ നിയമനം . മീനാക്ഷിയുടെ നാട് കൂടിയായ കാസർകോട് മീഞ്ച ഗ്രാമ പഞ്ചായത്തിലെ കൊറഗ വിഭാഗത്തിന്റെ കുടുംബശ്രീ ചുമതലയാണ് മീനാക്ഷി വഹിക്കുക .

ഈ ജോലി മീനാക്ഷിക്ക് ഒരു വരുമാന മാർഗം മാത്രമല്ല അതിലുപരി മീനാക്ഷി പ്രതിനിധാനം ചെയ്യുന്ന കൊറഗ വിഭാഗത്തിലെ പുതിയ തലമുറ ഉയർന്ന വിദ്യാഭ്യാസം നേടണമെന്നും അതിനു സ്വയം ഒരു മാതൃകയാകണം എന്നതുമായിരുന്നു മീനാക്ഷിയുടെ വലിയ ആഗ്രഹം .അത് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. എം.എയും എംഫിലും നേടുന്ന ആദ്യ കൊറഗ വിഭാഗക്കാരിയായിട്ടും അർഹിക്കുന്ന ജോലി ലഭിക്കാതെ ബീഡി തെറുത്ത് ഉപജീവനം കണ്ടെത്തേണ്ട മീനാക്ഷിയുടെ അവസ്ഥ മീഡിയവണ്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വാർത്ത ശ്രദ്ധയിൽ പെട്ട് നിരവധി പേർ മീനാക്ഷിക്ക് പിന്തുണയുമായെത്തി. പലരുടെയും പിന്തുണയും പരിശ്രമവും കൊണ്ടാണ് വൈകിയാണെങ്കിലും മീനാക്ഷിക്ക് അർഹിക്കുന്ന ജോലി ലഭിച്ചത്.